ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തും ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് കനകക്കുന്ന് സബ് സെന്ററിൽ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. രാജേഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം നിർമ്മല ജോയി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കരുണാകരൻ, ആറാട്ടുപുഴ എഫ്.എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ.ഷെറിൻ, എച്ച്.ഐ സുനിൽ ആറാട്ടുപുഴ എന്നിവർ സംസാരിച്ചു.