ഹരിപ്പാട്: വലിയഴീക്കൽ സമീക്ഷ ചരിറ്റബിൾ സൊസൈറ്റി ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.എസ്.ജയറാം അനുസ്മരണവും സൗജന്യ വൈദ്യ പരിശോധന ക്യാമ്പും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പ്രതാപൻ അദ്ധ്യക്ഷനായി. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തംഗം രശ്മി രഞ്ജിത്ത്, വലിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ഗാഥ, സൊസൈറ്റി സെക്രട്ടറി ബിനീഷ്ദേവ്, ഗ്രന്ഥശാല സെക്രട്ടറി എം.പ്രതാപൻ, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി അരുൺബാബു എന്നിവർ സംസാരിച്ചു.