ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലെ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി വിവിധ വാർഡുകളിൽ നിന്ന് 1,67,650 രൂപ സമാഹരിച്ചു. ചൂളത്തെരുവ് , വെട്ടിക്കുളങ്ങര , മുരിങ്ങച്ചിറ , ഹൈസ്കൂൾ,കരുണാമുറ്റം,മാമൂട് , ഇലങ്കം , മായിക്കൽ , വാരണപ്പള്ളി , പാണ്ഡവർകാവ്, ഈരയിൽ , കുരുംബകര, ഗോപൻകുളങ്ങര , ഹോമിയോ, കൊല്ലകൽ എന്നിവിടങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്. മുതുകുളം സി.ഡി.എസ് ചെയർപേഴ്സൺ വീണാ ലക്ഷ്മി, വൈസ് ചെയർപേഴ്സൺ ലക്ഷ്മി രാജേഷ് എന്നിവർ എ.ഡി.എസ് ഭാരവാഹികളിൽ നിന്ന് സ്വീകരിച്ച തുക കുടുംബശ്രീ , ആലപ്പുഴ ജില്ലാ മിഷന് അയച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണിത്.