ചേർത്തല:കാർത്ത്യായനി ദേവീക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം നിർവഹിക്കും. ഉപദേശക സമിതി പ്രസിഡന്റ് എ.അജികുമാർ അദ്ധ്യക്ഷനാകും.സബ് ഗ്രൂപ്പ് ഓഫീസർ ആർ.ലേഖ പണിക്കർ മുഖ്യപ്രഭാഷണം നടത്തും.