ajeesh

മാന്നാർ: പത്ര വിതരണത്തിനിടയിൽ കേബിൾ കഴുത്തിൽ ചുറ്റി മുൻ ഗ്രാമപഞ്ചായത്തംഗത്തിന് പരിക്കേറ്റു. മാന്നാർ ഗ്രാമപഞ്ചായത്തംഗവും പത്ര ഏജന്റുമായ പാവുക്കര ഒന്നാം വാർഡ് കൊടാകേരിൽ അജീഷിനാണ്(32 ) പരിക്കേറ്റത്. പുലർച്ചെ അഞ്ചരയോടെ പാവുക്കര ചിറയിൽപടി ജംഗ്ഷന് പടിഞ്ഞാറ് വച്ചാണ് കേബിൾ കഴുത്തിൽ ചുറ്റിയത്. ചെങ്ങന്നൂരിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കെ.എസ്‌.ആർ.ടി.സി ബസ് തട്ടി കേബിൾ പൊട്ടി വീഴുകയും ,തൊട്ടുപുറകെ സ്‌കൂട്ടറിൽ വരികയായിരുന്ന അജേഷിന്റെ കഴുത്തിൽ ചുറ്റുകയുമായിരുന്നു. കേബിൾ മുറുകി കഴുത്തിന് ചുറ്റും മുറിവേറ്റ അജേഷ് പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മാന്നാർ പൊലീസിൽ പരാതി നൽകിയതായി അജീഷ് കൊടാകേരിൽ പറഞ്ഞു.