sdfaf

കായംകുളം: മൂന്നാംകുറ്റി - കൃഷ്ണപുരം റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. കൃഷ്ണപുരം നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. നാസർ അധ്യക്ഷത വഹിച്ചു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ, എം.നദീർ, ശ്രീഹരി കോട്ടൂരത്ത്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വയലിൽ സന്തോഷ്, കോശി കെ ഡാനിയൽ, രാജൻ പിള്ള, മായാചന്ദ്രൻ, ശശി തിരുവാതിര, മധു, ഹനീഫ, ശിവദാസൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.