s

ആലപ്പുഴ : കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സി.വി.ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ, ജില്ലാ ഭാരവാഹികളായ പി.പി.പവനൻ, സി.ഷാംജി, പി.ടി.പ്രദീപൻ, ഗീതാഭായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ടി.രാജേഷ്, കെ.ജെ.പ്രവീൺ, പി.വി.വിനോദ് കുമാർ, കെ.ജി.ജയലാൽ, എം.സുനിൽകുമാർ, പിയൂ ശാന്താറാം, എം.എം.ഷെരീഫ്, കെ.നസീമ, കെ.വി.സന്തോഷ് കുമാർ, പി.ഐ.ഹാരിസ്, പി.മുകുന്ദൻ എന്നിവർ സംസാരിച്ചു.