കുട്ടനാട്: കുട്ടമംഗലം എസ്. എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പുരസ്കാര വിതരണവും സബ് കളക്ടർ സമീർ കിഷൻ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.എ.പ്രമോദ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബി.ആർ.ബിന്ദു, വാർഡ് അംഗം കവിതാസാബു ,ശാഖാ സെക്രട്ടറി കെ.പി.അജയഘോഷ്, പ്രഥാനാദ്ധ്യാപകൻ രജ്ഞിത് ഗോപി എന്നിവർ സംസാരിച്ചു.