ആലപ്പുഴ: കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ്വ )
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ , മാലിന്യ മുക്തം നവകേരളം അഴകോടെ ആലപ്പുഴ എന്ന വിഷയത്തിൽ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കായി ശുചിത്വ ശിൽപ്പശാല ജില്ലാ കലക്ടർ അലക്‌സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. അഡീഷണൽ ജില്ലാ പൊലീസ് മേധാവി അമ്മിണിക്കുട്ടൻ റെസിഡന്റ്സ് പ്രതിനിധികളെ ഉൾപ്പെടുത്തി ഓരോ പൊലീസ് സ്റ്റേഷനിലും സാമൂഹ്യ സുരക്ഷാ സംഘം ഉണ്ടാക്കുമെന്ന് അറിയിച്ചു. ശിൽപ്പശാലയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ സി.അലക്‌സ്, ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ.ഇ.വിനോദ് കുമാർ,
നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ്, മാലിന്യ മുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി.ജയരാജ് എന്നിവർ സംസാരിച്ചു. കോർവ്വ പ്രസിഡന്റ് മുജീബ് റഹ്‌മാൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സൗമ്യരാജ് സ്വാഗതവും ട്രഷറർ എബി മോൻ നന്ദിയും പറഞ്ഞു.