ചാരുംമൂട് : 78-ാംമത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജി.മണിക്കുട്ടൻ ദേശീയ പതാക ഉയർത്തി. യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് ഫസൽ അലിഖാൻ സ്വാതന്ത്രദിന സന്ദേശം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, നിയോജക മണ്ഡലം സെക്രട്ടറി മണിക്കുട്ടൻ ഈ ഷോപ്പി,ബാബു സരസ്വതി,ഡി. തമ്പാൻ, എ. ജെ. ജമാലുദീൻ,ബാബു നന്ദനം സജി, വി. ജി. വർഗീസ്,ബീന രാജു, ബിന്ദു സുധാകരൻ, സുനി അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
വേടരപ്ലാവ് കൈരളി ഗ്രന്ഥശാല ആൻഡ് വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. രാവിലെ പതാക ഉയർത്തി.ഗ്രന്ഥശാല പ്രസിഡന്റ് ചാരുംമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം താമരക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രമോദ് ഗോപാൽ, അദ്വൈത്, മനൂപ്, ശാന്തി സി നായർ, സിനി രാജ്, രമ്യ വിനോദ് എന്നിവർ സംസാരിച്ചു.
കരിമുളയ്ക്കൽ യുവകലാ സമിതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 78-ാ മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു മുൻ സൈനികരെ ആദരിക്കുകയും ചെയ്തു. നാസർ പേരാപ്പിൽ ഉദ്ഘാടനം ചെയ്ത. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു , ബിനു ആശാരിപ്പറമ്പിൽ, രഘു എന്നിവർ സംസാരിച്ചു. നോബിൻ സി.മാത്യു നന്ദി പറഞ്ഞു.