മാന്നാർ: ഗ്രാമപഞ്ചായത്തിന്റെയും മാന്നാർ കൃഷി ഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്നായ ഇന്ന് കർഷകദിനമായി ആചരിക്കും. മാന്നാർ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി.രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ ഉദ്ഘാടനം യോഗം ഉദ്‌ഘാടനം ചെയ്യും. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുകുമാരി തങ്കച്ചൻ മികച്ച കർഷകരെയും, കർഷക തൊഴിലാളിയെയും കൃഷി ഗ്രൂപ്പിനെയും ആദരിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സെലീന നൗഷാദ് മുഖ്യപ്രഭാഷണം നടത്തും.