മാന്നാർ: രാജ്യത്തിൻറെ 78-ാമത് സ്വാതന്ത്ര്യ ദിനം നാടെങ്ങും പതാക ഉയർത്തിയും റാലിയും മധുര വിതരണം നടത്തിയും ആഘോഷിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ടി.വി രത്നകുമാരി പതാക ഉയർത്തി. ക്ഷേമകാര്യസമിതി അദ്ധ്യക്ഷൻ വി.ആർ ശിവപ്രസാദ് ഗ്രാമപഞ്ചായത്തംഗം, എൽ.എസ.ജി.ഡി എ.ഇ സുമി സുരേഷ്, ഓഫീസ് അസി.ജിതേഷ്, ലൈബ്രേറിയൻ മണിക്കുട്ടൻ, മനു എന്നിവർ പങ്കെടുത്തു. പരുമല സെമിനാരി എൽ.പി സ്‌കൂളിൽ പുളിക്കീഴ് പൊലീസ് സബ് ഇൻസ്‌പെക്ടർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രഥമാദ്ധ്യാപകൻ തോമസ് ടി.കുര്യൻ, പി.ടി.എ പ്രസിഡന്റ് ജെസി മാത്യു, വാർഡ് മെമ്പർ വിമല ബെന്നി,ലിജോ, യോഹന്നാൻ ഈശോ ലിസി തോമസ് എന്നിവർ സംസാരിച്ചു. മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിൽ ചീഫ് ഇമാം കെ.സഹലബത്ത് ദാരിമിയും കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ ജമാഅത്ത് പ്രസിഡന്റ് റഷീദ്പടിപ്പുരയ്ക്കലും പതാക ഉയർത്തി. മുഹിയുദ്ദീൻ ജുമാമസ്ജിദ് ചീഫ് ഇമാം നിസാമുദ്ദീൻ നഈമി, പുത്തൻപള്ളി അസി.ഇമാമുമാരായ ഷഹീർ ബാഖവി, ഷമീർ ബാഖവി, ജമാഅത്ത് ഭാരവാഹികളായ നവാസ് എൻ.ജെ, നിയാസ് ഇസ്മായിൽ, അബ്ദുൽകരീം കടവിൽ, ഷാജി പടിപ്പുരയ്ക്കൽ, എം.എച്ച് ഷാജി. റഹ്മത്ത് കാട്ടിൽ, സലിം മണപ്പുറത്ത്, സബ് കമ്മിറ്റി കൺവീനർമാരായ സുലൈമാൻ കുഞ്ഞ് കുന്നേൽ, നൗഷാദ് വീണ, നൗഷാദ് ഒ.ജെ എന്നിവർ സംസാരിച്ചു.
പാരിസ്ഥിതിക സംഘടനയായ മിലൻ 21ന്റെ നേതൃത്വത്തിൽ മാന്നാർ പരുമലക്കടവിൽ ചെയർമാൻ പി.എ.എ.ലത്തീഫ് ദേശീയ പതാക ഉയർത്തി. മാന്നാർ പൊലീസ് സബ്ഇൻസ്പെക്ടർ അഭിറാം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഡോ.എൽ.ശ്രീരഞ്ജിനി, ഡോ.ഒ.ജയലക്ഷ്മി, ബൈജു വി.പിള്ള, പ്രഭാകരൻ തൃപ്പെരുംതുറ, സഹായിബഷീർ, പി.ബി.സലാം, ശോഭനാ രാജേന്ദ്രൻ, സുരേഷ് ചേക്കോട്ട്, രാജു താമരവേലി തുടങ്ങിയവർ സംസാരിച്ചു. എം.എ. ഷുക്കൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടമ്പൂർ 3757-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് അനന്തൻ, സെക്രട്ടറി സുരേഷ് കുമാർ, സനിൽകുമാർ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സ്വതന്ത്യദിനാഘോഷം കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. തോമസ്ചാക്കോ, സുജിത്ത്ശ്രീരംഗം, ടി.കെ.ഷാജഹാൻ, ബാലസുന്ദരപ്പണിക്കർ, അനിൽ മാന്തറ, പി.ബി.സലാം, കൃഷ്ണകുമാർ, പ്രമോദ് കണ്ണാടിശ്ശേരിൽ, സജി മെഹബുബ്, കെ.സിപുഷ്പലത, കല്യാണകൃഷ്ണൻ, കെ.സി അശോകൻ,സുജ, ഷംഷാദ് ചക്കുളത്ത്, ആഷിക്ക് മാന്നാർ തുടങ്ങിയവർ സംസാരിച്ചു.
മാന്നാർ മഹാത്മാഗാന്ധി റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി വാട്ടർ സ്റ്റേഡിയം അങ്കണത്തിൽ മഹാത്മ ബോട്ട് റൈസ് കമ്മറ്റി ജനറൽ സെക്രട്ടറി ടി.കെ ഷാജഹാൻ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്‌ഘാടനം ചെയ്തു. അമ്പോറ്റി ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. വിനോദ് വർഗീസ്, സുനിൽമണലേൽ, ജേക്കബ് ചിറയിൽ, സണ്ണി മണലേൽകിഴക്കേതിൽ, ജെയിംസ് ചിറയിൽ, ജോർജ് കുട്ടി, ബ്ലസൻ ചിറയിൽ, വിജിവർഗീസ്, ജോയി,ലൈജു എന്നിവർ സംസാരിച്ചു.
കേരളാ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരട്ടിക്കാട് ടി.എസ് ശിവനാചാരി സ്മൃതി മണ്ഡപത്തിൽ ജില്ലാ പ്രസിഡന്റ് സി.നടരാജൻ പതാക ഉയർത്തി. ടി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ് .രാജൻ, ജില്ലാ സെക്രട്ടറി രാജേന്ദ്രൻഏനാത്ത്, മുരളി ഈരാശേരി, മണിക്കുട്ടൻ ടി.വി, പ്രദീപ് ശങ്കർ, ഗോപാലകൃഷ്ണൻ, വേണുഏനാത്ത്, എ.കെ രാജു, അഭിജിത്ത് വി.കെ, ശിവൻ എന്നിവർ സംസാരിച്ചു.