ആലപ്പുഴ : സ്വാതന്ത്ര്യദിന പരേഡിലെ സേന പ്ലറ്റൂണിനുള്ള പുരസ്‌കാരം മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എസ്. കൃഷ്ണരാജ് നയിച്ച എക്സൈസ് പ്ലറ്റൂൺ നേടി. എസ്.പി.സി. വിഭാഗത്തിൽ ആത്മജ ബിജു നയിച്ച പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ എച്ച്.എസ്.എസ്. പ്ലറ്റൂൺ ഒന്നാമതായി. സ്‌കൗട്ട് വിഭാഗത്തിൽ സാഹിൽ സുനിൽ നയിച്ച മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ തുമ്പോളി പ്ലറ്റുണും ഗൈഡ്സ് വിഭാഗത്തിൽ എം. വേദനന്ദ നയിച്ച മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ തുമ്പോളി പ്ലാറ്റൂണും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ആന്റണീസ് ജി.എച്ച്.എസ്സിലെ സന ജോസഫ് നയിച്ച പ്ലറ്റൂനാണ് മികച്ച റെഡ് ക്രോസ് പ്ലാറ്റൂൺ. മുഹമ്മദ് ബിലാൽ നയിച്ച ലിയോ തേർട്ടീൻത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്ലറ്റൂണും ആൻമി റോസ് നയിച്ച സെന്റ് ജോസഫ്‌സ് എൽ.പി.ജി.എസ്. സ്‌കൂൾ പ്ലറ്റൂണും യഥാക്രമം കബ്സ്, ബുൾബുൾ വിഭാഗങ്ങളിൽ സമ്മാനം നേടി.