ആലപ്പുഴ : മത്സ്യതൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്താൻ സർക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി. കായിക പ്രോത്സാഹന അവാർഡ് വിതരണ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവ്വഹിച്ചു.