അമ്പലപ്പുഴ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻസൂര്യാലയം ദേശീയപതാക ഉയർത്തി. സുരേഷ് സി.ഗേറ്റ് അദ്ധ്യക്ഷനായി. എച്ച്. മുഹമ്മദ് കബീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശശികുമാർ നടുവത്ര, ബാജി കുമാരകോടി, വിഷ്ണുകുമാരകോടി, മനേഷ് എം.ജി.എം, സുമേഷ് കുമാർ ,പി. മഞ്ചേഷ് പൂരം സുധാവേണുഗോപാൽ എന്നിവർ സംസാരിച്ചു.