അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അടിയന്തരമായി നിർത്തി തീരദേശത്തെ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെട്ടിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു .താലൂക്ക് പ്രസിഡന്റ് കെ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. അഖിലാനന്ദൻ ,എസ്. മോഹനൻ, പി .വി .വിശ്വംഭരൻ, കെ. കെ .സുരേന്ദ്രൻ, എൻ .കെ. സജീവൻ ,പി.ടി .വേണുഗോപാൽ റിനു ബൈജു തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ആർ. സജിമോൻ സ്വാഗതം പറഞ്ഞു.