ചേർത്തല: രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും കാത്ത് സൂക്ഷിക്കണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ റൈഫിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ 78ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിരൺ മാർഷൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസ്ഥാനത്ത് മന്ത്രി പി പ്രസാദ് പതാക ഉയർത്തി . പി.മഹാദേവൻ, അവരാ തരകൻ, ഡേവിഡ് തയ്യിൽ, എസ്. ജോയി, ബിജു ജേക്കബ്ബ് ' ബി.കെ. ഹാരീഷ് എന്നിവർ സംസാരിച്ചു.