വള്ളികുന്നം: വള്ളികുന്നം ഗ്രാമ പഞ്ചായത്ത് എൻ.രാമകൃഷ്ണൻ നായർ സ്മാരക പഞ്ചായത്ത് ലൈബ്രറി സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി സ്വതന്ത്ര ഇന്ത്യയിലെ വാർത്തമാനങ്ങൾ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എൻ.മോഹൻകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഇന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. എൻ.വിജയകുമാർ, രാജൻ മണപ്പള്ളി, ജി.മുരളി, സജീവ് , രഞ്ജിത്, വി.കെ. ശ്രീകുമാർ, പി.കെ.ഗോപാലൻ,ഇസ്മായിൽ, മുജീബ്, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ എസ്.എസ്.അഭിലാഷ് കുമാർ സ്വാഗതം പറഞ്ഞു.