zxcfsd

ആലപ്പുഴ : ചെസ് ടെക്നിക്കൽ കമ്മറ്റി 1നടത്തിയ 11 വയസ്സിൽ താഴെ പ്രായമുള്ളവരുടെ സെലക്ഷൻ ടൂർണ്ണമെന്റിൽ ജാനകി ജ്യോതിഷ് ഒന്നാം സ്ഥാനവും ഇളയ സഹോദരി തീർത്ഥ ജ്യോതിഷ് രണ്ടാംസ്ഥാനവും നേടി . രണ്ട് പേരും ജില്ലയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. ജാനകി ജ്യോതിഷ്‌ വലിയഴീക്കൽ ജി.എച്ച്.എച്ച്.എസിൽ ഏഴാം ക്ലാസ്സിലും, തീർത്ഥ ജ്യോതിഷ് ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത് .ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ വി.ജി.വിഷ്ണു സമ്മാനദാനം നടത്തി.