ചേർത്തല : വരകാടി വടക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ കനകജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ എൻ. എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ ഫ്ളാഗ് ഒഫ് ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് ആർ.സനിൽകുമാർ ജാഥാ ക്യാപ്റ്റനായി. കരയോഗം പ്രസിഡന്റ് ബി ഹരിഹരൻ,യൂണിയൻ ഇൻസ്‌പെക്ടർ നിഖിൽ വേണു,സെക്രട്ടറി ജി.കൃഷ്ണകുമാർ,ഖജാൻജി ബി.സുരേഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി ബി.അജികുമാർ,കൺവീനർ എൻ.പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.