ambala

അമ്പലപ്പുഴ : അന്തർജില്ലാ സ്ഥലം മാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക , ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ പ്രൊമോഷൻ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ കമ്മറ്റി പ്രകടനവും സമ്മേളനവും നടത്തി. ജില്ലാ പ്രസിഡന്റ് എൽ.മായ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഒ.സ്മിത അദ്ധ്യക്ഷയായി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി.സി നയനൻ, ഏരിയ സെക്രട്ടറി ബിബിൻ ബി.ബോസ് , സി.എസ്.സുനിൽ രാജ് , പി.സുരേഷ് കുമാർ, ജെ. ശ്യാം കുമാർ ,എസ്. ശ്രീരാജ് , വി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.