ambala

അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന കൈനകരി സുരേന്ദ്രൻ അനുസ്മരണത്തി​ൽ ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാർ അദ്ധ്യക്ഷനായി. തകഴി സ്മാരകം സെക്രട്ടറി കെ.ബി. അജയകുമാർ കൈനകരി സുരേന്ദ്രൻ സ്മൃതി നടത്തി. കൈനകരി സുരേന്ദ്രന്റെ മകൻ കെ .എസ് .സുദീപ്കുമാർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, ജ്യോതി ടാഗോർ എന്നിവർ കഥാഞ്ജലിയും ജെ. ഷിജിമോൻ, ഡി.ബി .അജിത് കുമാർ എന്നിവർ കാവ്യാഞ്ജലിയും അവതരിപ്പിച്ചു. ലൈബ്രറിയുടെ 50-ാം വാർഷികത്തിന് കൈനകരി സുരേന്ദ്രൻ എഴുതിയ സ്വാഗതഗാനം ഒ. ഷാജഹാൻ ആലപിച്ചു. ലൈബ്രറി സെക്രട്ടറി കെ.വി.രാഗേഷ്, ജോയിന്റ് സെക്രട്ടറി കെ.സി.അജിത് എന്നിവർ സംസാരിച്ചു