ambala

അമ്പലപ്പുഴ : കേരള ഗവ. ജില്ലാ കമ്മിറ്റി കരിദിനവും പ്രതിഷേധാഗ്നിയും സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.തോമസ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ് അദ്ധ്യക്ഷയായി . ആർ.രാധിക, സംസ്ഥാന സെക്രട്ടറി സി.കെ. അമ്പിളി , സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.മേരി , എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജൻ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് എതിരെ അടിക്കടി ഉണ്ടാവുന്ന ആക്രമണ സംഭവങ്ങളിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.