മുഹമ്മ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ 543-ാംനമ്പർ പെരുന്തുരുത്ത് കൃഷ്ണ വിലാസം ശാഖയിലെ ശ്രീനാരായണ മാസാചരണവും ജയന്തി ആഘോഷവും ഇന്ന് തുടങ്ങും. ഇന്ന് ശ്രീനാരായണ മാസാചരണത്തിന് തുടക്കം കുറിച്ച് ശാഖാ പ്രസിഡന്റ് ഡി.ബാബു കറുവള്ളി പതാക ഉയർത്തും.വൈകിട്ട് 5.30ന് മണ്ണഞ്ചേരി ഗവ.എച്ച്.എസ് അദ്ധ്യാപിക വിധു ഭദ്രദീപം തെളിക്കും.
20 ന് നടക്കുന്ന ആലുവ അദ്വൈതാശ്രമ സർവ്വ മത സമ്മേളന ശതാബ്ദി ആഘോഷ സമ്മേളനത്തിൽ ബാബു കറുവള്ളി അദ്ധ്യക്ഷനാകും.സാഹിത്യകാരൻ ഡെൽസൺ എം.സ്കറിയ ഉദ്ഘാടനം ചെയ്യും.യൂണിയൻ കൗൺസിലർ കെ.സോമൻ മുഖ്യ പ്രഭാഷണം നടത്തും.ശാഖാ സെക്രട്ടറി വി.സി.വിശ്വമോഹൻ സ്വാഗതം പറയും .