ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെയും, ഹരിപ്പാട് ആയുർവേദ അസോസിയേഷൻ ഏരിയ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ 89-ാം മത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. ഡോക്ടർമാരായ ഗംഗാ ബി. എസ്, ദീപ്തി കെ.ബി, സൽമാൻ കെ.എ എന്നിവർ നേതൃത്വം നൽകും. മണി വിശ്വനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്വാന്തനം എക്സിക്യൂട്ടീവ് അംഗം സോമനാഥൻ നായർ അദ്ധ്യക്ഷനാകും.