ph

കായംകുളം: കായംകുളത്ത് പൊലീസിനെ ആക്രമിച്ചകേസിൽ വീട് വളഞ്ഞ് അറസ്റ്റ്ചെയ്യപ്പെട്ട് റിമാൻഡിലായ യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ വീട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സന്ദർശിച്ചു. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസ് നാട്ടിലെ ക്രമസമാധാനം തകർത്തു ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.കെ.പി.സി.സി ജന. സെക്രട്ടറി കെ.പി.ശ്രീകുമാർ,രാഷ്ട്രീയകാര്യസമിതിയംഗം എം.ലിജു. കോൺഗ്രസ് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി എ.പി.ഷാജഹാൻ, ശ്രീജിത് പത്തിയൂർ, മഹാദേവൻ വാഴശ്ശേരിൽ,വിശാഖ് പത്തിയൂർ, ഹസ്സൻ കോയ, അൻസാരി കോയിക്കലേത്ത്,എം.എ. കെ.ആസാദ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.