കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ഛർദ്ദിൽ കൂട്ടിരിപ്പുകാരിയായ മകളെക്കൊണ്ട് വാരിപ്പിച്ച് ശുചീകരണ ജീവനക്കാരി. ഈ മാസം ഒന്നാം തീയതിയാണ് പരാധിക്കാധാരമായ സംഭവം.

ഡെങ്കിപ്പനി ബാധിച്ച് വനിതാ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പുതിയവിള സ്വദേശിനിയായ വൃദ്ധ ബാത്ത് റൂമിലേക്ക് പോകുന്നവഴി ഛർദ്ദിച്ചപ്പോഴാണ് ശുചീകരണ ജീവനക്കാരി ഇവർക്ക് നേരേ തട്ടിക്കയറിയത്. വനിതാ വാർഡിൽ ശൗചാലയം ഇല്ലാത്തതിനാൽ പുരുഷൻമാരുടെ വാഡിനെയാണ് വാർഡിനെയാണ് രോഗികൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ആശ്രയിക്കുന്നത്

മൂത്രശങ്കയെ തുടർന്ന്, കൂട്ടിരിപ്പുകാരിയായ മകളുമായി ശൗചാലയത്തതിലേക്ക് പോകവേയാണ് രോഗിയായ വീട്ടമ്മ ഛർദ്ദിച്ചത്

ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ശുചീകരണ ജീവനക്കാരി അമ്മയെയും മകളെയും തടഞ്ഞുവച്ച് ഛർദ്ദിൽ കോരി വൃത്തിയാക്കിപ്പിക്കുകയായിരുന്നു. ഇതിനിടെ ശങ്ക താങ്ങാനാകാതെ രോഗി ഇവിടെ മൂത്രമൊഴിക്കുകയും ചെയ്തു. ഇതും വൃത്തിയാക്കിച്ചശേഷമാണ് കൂട്ടിരിപ്പുകാരിയെ ജീവനക്കാരി പോകാൻ അനുവദിച്ചത്. തുടർന്ന് രോഗിയും കൂട്ടിരിപ്പുകാരിയും ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.

പരാതി ഒഴിയാതെ താലൂക്ക് ആശുപത്രി

 രണ്ടാഴ്ച മുമ്പാണ് ഇവിടെ കിടക്കയിൽ ഉപയോഗിച്ച സിറിഞ്ഞ് ഏഴ് വയസുകാരന്റെ കാലിൽ കുത്തിക്കയറിയത്

 കിടക്ക വ്യത്തിയാക്കാതിരുന്നതാണ് കാരണം. ഈ സംഭവത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല

 ആശുപത്രിയെ താറടിക്കാൻ വ്യാപക പ്രചാരണം നടക്കുന്നതായും ആക്ഷേപമുണ്ട്

ജീവനക്കാരിയുടെ ഭാഗത്ത് വീഴ്ച

രോഗിയുടെ കൂട്ടിരിപ്പുകാരിയെക്കൊണ്ട് തറ വൃത്തിയാക്കിച്ചതിൽ ജീവനക്കാരിക്ക് വീഴ്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി പറഞ്ഞു. പരാതിയെത്തുടർന്ന് ജീവനക്കാരിയെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.