മുഹമ്മ : നാടക -കലാരംഗത്ത് ആലപ്പുഴയുടെ അഭിമാനം അഭയൻ കലവൂരിനെ ഇന്ന് ജന്മനാടിനെ ആദരിക്കും. ഇന്ന് വൈകിട്ട് 3.30 ന് കാട്ടൂർ ഹോളി ഫാമിലി എച്ച്.എസ്.എസ് ഗ്രൗണ്ടിൽ അഭയാദരം 2024 എന്ന പേരിലാണ് പരിപാടി.
98 പ്രൊഫഷണൽ നാടകങ്ങളും അതിലേറെ അമേച്വർ നാടകങ്ങളും രചിച്ചിട്ടുള്ള അഭയൻ മികച്ച സംവിധായകനും അഭിനേതാവും കൂടിയാണ് .
കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡ് പുത്തൻപുരയ്ക്കൽ ജോയി ജോസഫാണ് തന്റെ അരനൂറ്റാണ്ട് പിന്നിടുന്ന കലാപ്രവർത്തനത്തിലൂടെ അഭയൻ കലവൂരായി വളർന്നത്. റിട്ട. അദ്ധ്യാപിക ലീനയാണ് ഭാര്യ. അശ്വതി എബി, അർച്ചന ശ്രീജിത്ത്, ജോസഫ് എന്നിവർ മക്കളാണ്.
അനുമോദന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷനാകും. മന്ത്രി പി.പ്രസാദ് നാടിന്റെ ആദരവ് നൽകും.
കെ.സി.വേണുഗോപാൽ എം.പി സ്മരണിക പ്രകാശനം ചെയ്യും.പി.പി.ചിത്തരഞ്ജർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ സമ്മാനദാനം നിർവഹിക്കും.ഫ്രാൻസിസ് ടി.മാവേലിക്കര, വയലാർ ശരത്ചന്ദ്രവർമ്മ,ടി.ജെ.ആഞ്ചലോസ് ,ജെ.ഷൈലജ, പ്രമോദ് വെളിയനാട്, പി.വി.സത്യനേശൻ, കെ.ആർ.ഭഗീരഥൻ, ആലപ്പി ഋഷികേശ്,എൻ.എസ്.ജോർജ്ജ് എന്നിവർ സംസാരിക്കും
കലവൂർ വിശ്വൻ,ജറോം കാട്ടൂർ,വളവനാട് വിജയകുമാർ, സജീവ് ഇപ്റ്റ എന്നിവർ നയിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.