photo

ആലപ്പുഴ : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികളെ മുഴുവൻ ഉടന അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനറൽ ആശുപത്രിയിലെ നാൽപ്പതിൽപരം ഹൗസ് സർജന്മാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാൽ ജാഥ ഉദ്ഘാടനം ചെയ്തു.സൂപ്രണ്ട് ഡോ.സന്ധ്യ,ഡോ.നന്ദൻ, ഡോ.ഇമ്മാനുവൽ,ഡോ.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .