കുട്ടനാട് : ഗുരുധർമ്മ പ്രചാരണസഭ 166ാം നമ്പർ കരിയൂർമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 170ാമത് ഗുരുദേവ ജയന്തി മഹോത്സവവും ഗുരുമന്ദിര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 19,20 തീയതികളിൽ നടക്കും.
19ന് വൈകിട്ട് 4ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എസ്.എൻ.ഡി.പി യോഗം ചെറുകര 2ാം നമ്പർ ശാഖയിൽ നിന്ന് പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര ആരംഭിക്കും.
20ന് രാവിലെ7.15ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പ്രതിഷ്ഠ നിർവഹിക്കും. ചെറുകര ജ്ഞാനേശ്വരം മഹാദേവക്ഷേത്രം മേൽശാന്തി മിഥുൻ കാർമ്മികത്വം വഹിക്കും. പി. എം.എ സലാം മുസലിയാർ മാന്നാർ ഗുരുദേവ പ്രഭാഷണം നടത്തും.
10ന് ഗുരുമന്ദിരസമർപ്പണ സമ്മേളനം ഗുരുധർമ്മ പ്രചരണസഭ ജില്ലാ സെക്രട്ടറി സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്യും. ദീപ ആനന്ദ രാജ് അദ്ധ്യക്ഷത വഹിക്കും. സഭ ഉപദേശകസമിതി വൈസ് ചെയർമാൻ അനിൽ തടാലിൽ മുഖ്യപ്രഭാഷണവും മുഖ്യരക്ഷാധികാരി ഡോ.കെ.സുധാകരൻ അനുഗ്രഹ പ്രഭാഷണവും നടത്തും. കേന്ദ്രകമ്മറ്റിയംഗം ചന്ദ്രൻ പുളിങ്കുന്ന് മുഖ്യസന്ദേശം നൽകും. ജില്ലാ സെക്രട്ടറി സലിം, കുട്ടനാട് മണ്ഡലം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഹരിദാസ്, ജി. ഡി.പി.എസ് .യു. എ. ഇ. ട്രഷറർ സുഭാഷ് ചന്ദ്ര , ചെറുകര ശാഖായോഗം പ്രസിഡന്റ് ശിവദാസ് ആതിര, ജി. ഡി. പി. എസ്. യു . എ . എ ഇ അൽ - ഐൻ യൂണിറ്റ് പ്രസിഡന്റ് അനൂപ് കുമാർ കാവാലം, ചെറുകര ശാഖായോഗം വൈസ് പ്രസിഡന്റ് ഡി. അനിൽകുമാർ എന്നിവർ സംസാരിക്കും. ജി. ഡി. പി. എസ് .കരിയൂർമംഗലം ബ്രാഞ്ച് സെക്രട്ടറി കെ.ആർ.ഷെറീഫ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ശോഭന ഉദയകുമാർ നന്ദിയും പറയും.