ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് കർഷകദിനം ആചരിക്കും. ഇ.എം.എസ് ഹാളിൽ നടക്കുന്ന കർഷക ദിനാചരണം ഉദ്ഘാടനവും കർഷകരെ ആദരിക്കലും എം.എസ്.അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിക്കും.