ചേർത്തല: മാരാരിക്കുളത്തെ കാർഷിക വൈദ്യുതി കണക്ഷൻ ഉപഭോക്താക്കളുടെ കൂട്ടായ്മയായ മാരാരി സൗജന്യ വൈദ്യുതി പദ്ധതി സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ കർഷക കൂട്ടായ്മയും അതുല്യ പ്രതിഭകളെ ആദരിക്കലും ചികിത്സാ സഹായവിതരണവും നടത്തുമെന്ന് പ്രസിഡന്റ് സി.ആർ.മദനപ്പൻ,സെക്രട്ടറി എം.എൻ.പി ബാബു,കമ്മിറ്റി അംഗം എസ്.സുരേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30ന് കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് സി.ആർ.മദനപ്പൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എൻ.പി ബാബു സ്വാഗതവും എസ്.സുരേഷ് കുമാർ നന്ദിയും പറയും.