photo

ചേർത്തല: സ്വാതന്ത്ര്യദിനത്തിൽ റോട്ടറി ക്ലബ് ഒഫ് ചേർത്തല കൂട്ടയോട്ടം സംഘടിപ്പിച്ചു. വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ ഓർമ്മകൾ പുതുക്കി നടത്തിയ കൂട്ടയോട്ടത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ദീപശിഖ പ്രയാണവും നടന്നു. കണിച്ചുകുളങ്ങരയിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സുമേഷ് ചെറുവാരണം ദീപശിഖ കൈമാറുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ചാർട്ടർ മെമ്പർ ധനേശൻ പൊഴിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് ശിവൻകുട്ടി നായർ ദീപശിഖാ പ്രയാണം ഫ്ളാഗ് ഒഫ് ചെയ്തു. ക്ലബ് ട്രഷറർ ബിനു ജോൺ,പി.എസ്.മനോജ്,ആന്റണി, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി സുജീഷ് സുരേന്ദ്രൻ, കണിച്ചുകുളങ്ങര സ്‌കൂളിലെ അത്‌ലറ്റുകൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ക്ലബ് പ്രസിഡന്റ് സുമേഷ് ചെറുവാരണം ദേശീയ പതാക ഉയർത്തി. അസി.ഗവർണർ ഡോ.ശ്രീദേവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ക്ലബ് സെക്രട്ടറി ബി.വിനോദ് കുമാർ, പി.കെ.ധനേശൻ,ഡോ.ഷൈലമ്മ, സുരേഷ് ബാബു, വിജിത്ത് വിശ്വംഭരൻ,അജീഷ്,അനുഷ് നാസർ,ഡോ. ലീജ്,പി.ജെ ജോസഫ്,ബാസ്റ്റിൻ കാക്കിരി എന്നിവർ സംസാരിച്ചു.