ചാരുംമൂട് : ചാരുംമൂട് പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് ആർ.ശിവപ്രസാദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും അനുസ്മരണവും നടന്നു. എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ജമാൽ അധ്യക്ഷതവഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.രജനി മുഖ്യ പ്രഭാഷണം നടത്തി. താമരക്കുളം ഗ്രാമപഞ്ചായത്ത് ജി. വേണു സ്കോളർഷിപ്പ് വിതരണം നടത്തി. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.ആർ. അനിൽകുമാർ, പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.വിനോദ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.