കുട്ടനാട്: ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 170ാമത് ഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ നടത്തും. 20ന് രാവിലെ 8.30ന് പുളിങ്കുന്ന് കിഴക്ക് അമ്പനാപ്പള്ളി ഗുരുജംഗ്ക്ഷനിൽ സജ്ജീകരിക്കുന്ന പ്രാർത്ഥനാ മണ്ഡപത്തിൽ ഗുരുധർമ്മ പ്രചാരണസഭ കേന്ദ്രസമിതി കോ- ഓഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് പതാക ഉയർത്തും. പി.ആർ.അപ്പുക്കുട്ടൻ പുത്തൻചിറ ഭദ്രദീപം തെളിക്കും. തുടർന്ന് ജയന്തി അർച്ചനയ്ക്കും സമൂഹ പ്രാർത്ഥനയ്ക്കും സംഗീത ജിജേഷ്, സന്ധ്യ സുനിൽ എന്നിവർ നേതൃത്വം നൽകും. 9ന് ശ്രീനാരായണ ധർമ്മചര്യയജ്ഞം ഗുരുധർമ്മ പ്രചാരണസഭ കുട്ടനാട് മണ്ഡലം സെക്രട്ടറി എം.ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യും.10.30ന് ജയന്തി സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്യും. സഭ മേഖല പ്രസിഡന്റ് കെ.സി.ഷാജിമോൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ,​ കേന്ദ്രസമിതി അംഗം രവീന്ദ്രൻ കായംകുളം ചതയദിന സന്ദേശം നൽകും. ജില്ലാ വൈസ് പ്രസിഡന്റ് പി.പി.മനോഹരൻ, എം.കെ. പുരുഷോത്തമൻ,​ കൃഷ്ണമ്മ രാജേന്ദ്രൻ,​ എം.സി.മംഗളൻ,​ മുരുകൻ കാവാലം , പി.എംമോഹനൻ, ഉത്തമൻ കൊച്ചുകളം എന്നിവർ സംസാരിക്കും. മേഖലാസെക്രട്ടറി പി.വി.സുനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പി.സി.പവിത്രൻ നന്ദി പറയും.