മുഹമ്മ: 78-ാം സ്വാതന്ത്ര്യദിനത്തിൽ മകരം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. മുഹമ്മ ഗവ. എൽ.പി.സ്ക്കൂളിന് സമീപം നടന്ന ചടങ്ങിൽ എൻ. അനിൽകുമാർ നീലാംബരി അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.കാർമ്മൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം ദേശീയ പതാക ഉയർത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു രാജീവ്, ബി. രത്നാകരൻ തുരുത്തിക്കാട് , ബി.രാധാകൃഷ്ണൻ, കെ.കെ.സാനു, കെ.പി.ശിവൻ പിള്ള സാഗരം, പി.എസ്.പ്രസന്നൻ, പൗലോസ് നെല്ലിക്കപ്പള്ളി, കെ.കെ.സാബു, മൻമഥൻ എന്നിവർ സംസാരിച്ചു.