as

മുഹമ്മ : 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് ഒഫ് മുഹമ്മ യുടെ ആഭിമുഖ്യത്തിൽ മുഹമ്മ, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ഓട്ടോ ഡ്രൈവർമാർക്ക് ഫസ്റ്റ് എയിഡ് ബോക്സ് വിതരണം ചെയ്തു. മുഹമ്മ എസ്.ഐ മനോജ് കൃഷ്ണൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ സോൺ ചെയർമാൻ അഡ്വ.ടി.സജി, ക്ലബ് പ്രസിഡന്റ് ടി.കെ.രഞ്ജൻ,

സ്കൂൾ ഹെഡ് മാസ്റ്റർ ജോൺ തോമസ്, ക്ലബ് മുൻ പ്രസിഡന്റ് എസ്.നവാസ്, പി .ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ, ക്ലബ് സെക്രട്ടറി കെ.വി. കുഞ്ഞിക്കണ്ണൻ, ട്രഷറർ പി.പി.സുധീർ , എൻ. സുനിമോൻ, അഡ്വ.കെ. ബി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.