ചേർത്തല: വിവിധങ്ങളായ പരിപാടികളോടെ നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചേർത്തല നഗരസഭാങ്കണത്തിൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ദേശീയ പതാക ഉയർത്തി. വിമുക്ത ഭടന്മാരുടെ സംഘടനയായ എക്സ് ഡിഫൻസ് തണ്ണീർമുക്കം സ്വാതന്ത്രദിനം ആഘോഷിച്ചു. കൺവീനർ അപ്പുക്കുട്ടൻ നായർ പതാക ഉയർത്തി.ശശിധരൻ.എസ്.അറയ്ക്കൽ സ്വാതന്ത്രദിന സന്ദേശം നൽകി.

അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസിസി ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മായിത്തറ വൃദ്ധ വികാലംഗ സദനത്തിലെ അന്തേവാസികളോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.പ്രിൻസിപ്പൽ കെ.ജെ.നിക്സൺ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപികയായ മോനി ജോൺസന്ദേശം നൽകി. വിപഞ്ചിക സംഗീത സാഹിത്യ സഭ,സത്സംഗവേദി എന്നിവയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം വി.വിജയനാഥ് ഉദ്ഘാടനം ചെയ്തു.

മുട്ടം സെന്റ് പാരീഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി .ഡോ.ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു.സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. ചേർത്തലഅഗ്നിരക്ഷാ നിലയത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് സാഹസിക ജീവൻ രക്ഷ പ്രവർത്തകർക്ക് സ്‌നേഹാദരവ് നൽകി .സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് മേനോൻ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ പത്മകുമാർ , ഗ്രേഡ് എ.എസ്.ടി ഒ.പി.ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
വയലാർ വി.ആർ.വി.എം.ജി.എച്ച്.എസ്.എസിൽ പ്രധാന അദ്ധ്യാപകൻ ജിനു പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് പി.എ.അബ്ദുൾസലാം സന്ദേശം നൽകി.
വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാലയിൽ പ്രസിഡന്റ് ജി.ഷിബു പതാക ഉയർത്തി. ജനാധിപത്യ സൗഹൃദ സദസും നടത്തി. വി.എം.നിഷാദ് സന്ദേശം നൽകി.
പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ടി.എസ്.ജാസ്മിൻ പതാക ഉയർത്തി.മനോജ്മാവുങ്കൽ സന്ദേശം നൽകി.
വയലാർ ബ്ലോക്കകോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് പ്രസിഡന്റ് ടി.എസ്.രഘുവരൻ പതാക ഉയർത്തി.പട്ടണക്കാട് പ്രതീക്ഷ റസിഡന്റ്സ് അസോ. പ്രസിഡന്റ് മാമച്ചൻ പതാക ഉയർത്തി.
ചേർത്തല കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ആർ.പ്രമോദ് ദേശീയ പതാക ഉയർത്തി. അഡീഷണൽ ജില്ലാ ജഡ്ജി കെ.എം.വാണി സ്വാതന്ത്ര്യദിനസന്ദേശം നൽകി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.പി.സുധീർ, ശിരസ്തദാർ രാജേഷ്, ജൂനിയർ സൂപ്രണ്ട് സൗമ്യ, ക്ലർക്ക് അസോസിയേഷൻ സെക്രട്ടറി സോമനാഥപിള്ള എന്നിവർ സംസാരിച്ചു.
വയലാർ എൽ.എഫ്.എം.എൽ.പി സ്‌കൂളിൽ ചേർത്തല പൊലീസ് ഇൻസ്പക്ടർ ജി.അരുൺ പതാകഉയർത്തി.
താലൂക്ക് ഗവ.എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് വെൽഫയർ സഹകരണ സംഘത്തിൽ പ്രസിഡന്റ് ടി.ഡി.രാജൻപതാക ഉയർത്തി.ഉഴുവ സർവ്വീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് പതാക ഉയർത്തി.മാരാരിക്കുളം കസ്തൂർബാസ്മാരകവായനശാലയിൽ പ്രസിഡന്റ് എം.ബി ഹരീന്ദ്രബാബു പതാക ഉയർത്തി. സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം സന്ദേശം നൽകി.മുട്ടംഹോളിഫാമിലി സ്‌കൂളിൽ പ്രിൻസിപ്പൽ ആന്റണി വി.എച്ച്.പതാക ഉയർത്തി.വയലാർ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് വി.എൻ.അജയൻ പതാക ഉയർത്തി.