ambala

അമ്പലപ്പുഴ : ചിങ്ങപ്പുലരിയിൽ ക്ഷേത്രദർശനത്തിന് പോയവർ സഞ്ചരിച്ച ഓട്ടോടാക്സി​യി​ൽ കാർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഓട്ടോടാക്സി​ യാത്രക്കാരി കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിക്കുട്ടൻപിള്ളയുടെ ഭാര്യ ലതയാണ് (62) മരിച്ചത്. ഓട്ടോ ടാക്സി ഡ്രൈവർ മുഹമ്മദ് ഷെരീഫ്, യാത്രക്കാരായ ഗിരിജ, രാജി, ശാന്ത, രത്നമ്മ എന്നിവർക്ക് പരിക്കേറ്റു.

ഇന്നലെ പുലർച്ചെ 5.30 ഓടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. താമല്ലാക്കലി​ൽ നിന്ന് മുഹമ്മദ് ഷരീഫിന്റെ ഓട്ടോ-ടാക്സിയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിനായി പോയതായി​രുന്നു അയൽവാസി​കളായ സംഘം. മാത്തേരിയിൽ വച്ച് കോഴിക്കോട് നിന്നു കായംകുളത്തേക്കു പോയ കാർ നിയന്ത്രണം തെറ്റി ഓട്ടോ-ടാക്സിയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ-ടാക്സിമറിഞ്ഞ് റോഡിൽ തലയടിച്ചു വീണ ലതയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഗിരീഷ്, ഗോകുൽ. മരുമക്കൾ: സുധി, രാഖി .