അമ്പലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി വിഭാഗം നിശ്ചലമായി. ഇന്നലെ രാവിലെ 6 മുതൽ ഇന്ന് രാവിലെ 6 വരെയാണ് ഡോക്ടർമാരുടെ സമരം. സമരം മുൻകൂട്ടി അറിയിച്ചിരുന്ന തിനാൽ വളരെ കുറച്ച് രോഗികൾ മാത്രമാണ് ആശുപത്രിയിൽ പരിശോധനക്കെത്തിയത്. കൂടുതൽ അവശതയുള്ള രോഗികളെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പരിശോധന നടത്തി. മറ്റുള്ളവരെ അടുത്ത ദിവസം വരാൻ പറഞ്ഞ് വീടുകളിലേക്ക് തിരികെ അയച്ചു.

അടിയന്തര ചികിത്സ ആവശ്യമില്ലാത്ത നിരവധി രോഗികൾ തിരികെ മടങ്ങി. വാർഡുകളിൽ ചികിത്സയിലുള്ള രോഗികളെ ഡോക്ടർമാർ എത്തി പരിശോധിച്ചു. അടിയന്തര ശസ്ത്രക്രിയകളും നടത്തി.