അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് പുരസ്കാരത്തിനായി

മികച്ച കർഷകരെ തിരഞ്ഞെടുത്തത് മാനദണ്ഡം പാലിക്കാതെയാണെന്ന് പരാതി. കൃഷിഭവന് കീഴിലെ 96.4 ഹെക്‌ടർ വിസ്‌തീർണ്ണവും 150ൽ അധികം കർഷകരുമുള്ള കാട്ടുകോണം പാടശേഖര നെല്ലുത്പ്പാദക സമിതിയാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മാനദണ്ഡ‌ങ്ങൾ പാലിക്കാതെയാണ് എല്ലാവർഷവും മികച്ച നെൽകർഷകനെ തിരഞ്ഞെടുത്തുവരുന്നത്. രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശിക്കുന്ന വ്യക്തികളേയോ, കാർഷിക വികസനസമിതി അംഗങ്ങളെയോയാണ് ഇത്തരത്തിൽ ആദരിച്ചുവരുന്നത്. ഇത്തവണ കാർഷിക വികസനസമിതി യോഗത്തിൽ പാടശേഖര സമിതികളുടെ അഭിപ്രായങ്ങൾ തേടാതെയാണ് പുരസ്കാരജേതാവിനെ കൃഷി ഓഫീസർ പ്രഖ്യാപിച്ചത്. ആരുടെയോ താല്‌പര്യ പ്രകാരം ഒരാളെ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ടാണ് കാട്ടുകോണം പാടശേഖര നെല്ലുല്പ‌ാദക സമിതി സെക്രട്ടറി സുമേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.