അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള എട്ടാം വാർഡിലെ കെ. വിജയൻ സാംസ്കാരിക വായനശാലയുടെ വടക്കുവശത്തെ മതിൽ വെള്ളിയാഴ്ച്ച ഇടിഞ്ഞു വീണു. രാത്രിയിലായതിനാൽ അപകടം ഒഴിവായി . സമീപത്തെ ഇടവഴിയിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. വായനശാലയിലേക്ക് കടക്കാൻ പറ്റാതെ മതിൽ വീണതിനാൽ ഇന്നലെ വായനശാല തുറന്നില്ല. സമീപത്തെ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ പതിവായി സഞ്ചരിക്കുന്ന വഴിയാണിത്.നിരവധി പേർ പത്രം വായിക്കാനും ഇവിടെ എത്താറുണ്ട്. വളരെ നാളായി മതിൽ അപകടാസ്ഥയിലാണെന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ രേഖാമൂലം അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെനാണ് നാട്ടുകാർ പറയുന്നത്.