
കായംകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന്നതിൽ സർക്കാർ എതിരല്ലെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. കായംകുളത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വിവരാവകാശ കമ്മീഷണറാണ് റിപ്പോർട്ട് പുറത്ത് വിടേണ്ടത്. സാംസ്‌കാരിക വകുപ്പിനോ സർക്കാരിനോ അതിൽ ഒരു റോളും ഇല്ല. വിവരവകാശ കമ്മീഷണർ സാംസ്‌കാരിക വകുപ്പിനോട് റിപ്പോർട്ട് തേടിയെന്ന വാദവും മന്ത്രി തള്ളി. കോടതി പറഞ്ഞ സമയത്ത് റിപ്പോർട്ട് പുറത്ത് വിട്ടില്ലെങ്കിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രി പറഞ്ഞു.