തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 22 മുതൽ 2025 ജനുവരി 2 വരെ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന് മുന്നോടിയായി ക്ഷേത്രസന്നിധിയിൽ സമ്പൂർണ്ണ നാരായണീയ പാരായണത്തിന് തുടക്കമായി. കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. പ്രത്യേകം തയ്യാറാക്കിയ യജമണ്ഡപത്തിൽ 127 ദിവസം നീളുന്ന നാരായണീയ പാരായണത്തിന് എ. ഭാസ്ക്കരൻ നായർ ചെയർമാനും രാജലക്ഷ്മി കൺവീനറുമായിട്ടുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ നാരായണീയ സമിതികളിലെ വനിതകളാണ് രാവിലെ മുതൽ വൈകിട്ട് വരെ പാരായണം നടത്തുക. ഡിസംബർ 21 വരെ തുടർച്ചയായി നാരായണീയ പാരായണം നടക്കും. അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ വിജയത്തിനായി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ചെയർമാനും എൻ.എസ്.ബാലകൃഷ്ണൻകർത്ത ജനറൽ കൺവീനറുമായ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 8086017077.