ചേർത്തല: ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പിയോഗം 299ാം നമ്പർ കൈതത്തിൽ ശാഖയിൽ പതാക ദിനം ആഘോഷിച്ചു.
ശാഖാപ്രസിഡന്റ് പി.ഷാജിമോൻ പതാക ഉയർത്തി. സെക്രട്ടറി പി.ഉദയകുമാർ, വൈസ് പ്രസിഡന്റ് പി.സി.ചന്ദ്രബാബു, വനിതാ സംഘം പ്രസിഡന്റ് വത്സല ബാബു, സെക്രട്ടറി അനിത തിലകൻ, ജോയിന്റ് സെക്രട്ടറി ഷെർലി പുരുഷൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.കെ.ചന്ദ്രൻ,
വി.വിശ്വകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.