ചെട്ടികുളങ്ങര: കർഷക കോൺഗ്രസ് ചെട്ടികുളങ്ങര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക സമൃതി ദിനമായി ആചരിച്ചു. 25 കർഷകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രസന്നൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ ഉത്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കിളി, അലക്സ് മാത്യു, ജോൺ കെ മാത്യു, മറ്റം മഹാദേവർ അമ്പലം പ്രസിഡന്റ് രാമചന്ദ്രൻ, വേലായുധൻ പിള്ള, ജയൻ പുതുശേരിയമ്പലം എന്നിവർ സംസാരിച്ചു.