ആലപ്പുഴ: ജില്ലാ കോടതി വളപ്പിലെ പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം എന്നിവയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.ജി.അരുൺ നിർവഹിച്ചു. കൃഷി വകുപ്പ്, ജില്ലാ ലീഗൽ സർവീസസ് കമ്മിറ്റി, ജില്ല കോടതി ജുഡീഷ്യൽ ഓഫീസർമാർ, ജീവനക്കാർ, ആലപ്പുഴ ബാർ അസോസിയേഷൻ, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ല ജഡ്ജ് കെ.കെ.ബാലകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ല ജഡ്ജുമാരായ റോയി വർഗീസ്, എസ്.ഭാരതി, എസ്.അജികുമാർ, സജികുമാർ, ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി പ്രമോദ് മുരളി, ബാർ അസോസിയേഷൻ സെക്രട്ടറി വിഷ്ണു രാജ് സുഗതൻ, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് കണ്ണൻ, ജില്ലാ കോടതി ശിരസ്തദാർ പി.എസ്.ബുദ്ധ എന്നിവർ പങ്കെടുത്തു.