ആലപ്പുഴ : കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തിയോടനുബന്ധിച്ച് വിശേഷാൽ പ്രാർത്ഥനായജ്ഞം 20ന് നടക്കും. രാവിലെ 8ന് ഗുരുപുഷ്പാഞ്ജലി. 9ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പതാക ഉയർത്തും. തുടർന്ന്, ദേവസ്വം മാനേജർ മുരുകൻ പെരക്കൽ ചതയദിന സന്ദേശം നൽകും. 9.15ന് പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും. 11ന് തുറവൂർ ദേവരാജന്റെ ഗുരുദേവ ധർമ്മ പ്രഭാഷണം. ഉച്ചക്ക് 12.30ന് ബേബി പാപ്പളിയുടെ നേതൃത്വത്തിൽ സമൂഹാർച്ചന,ഗുരുദേവപൂജ,ചതയഗീതാലപനം, 1ന് പ്രസാദവിതരണം.