ambala

അമ്പലപ്പുഴ: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ പൊതു വിദ്യാഭ്യാസ മേഖല തകർന്നടിയുമെന്ന് ഡി.സി .സി പ്രസിഡന്റ് അഡ്വ .ബി. ബാബുപ്രസാദ് പറഞ്ഞു. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ദക്ഷിണ മേഖലാ സമ്മേളനം അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബുപ്രസാദ്. സംസ്ഥാന പ്രസിഡന്റ് വെങ്കിട മൂർത്തി അദ്ധ്യക്ഷനായി . യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവീനർ അഡ്വ.ആർ.സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എച്ച്. എസ്.എസ്. ടി. എ ജനറൽ സെക്രട്ടറി അനിൽ. എം. ജോർജ്, എം. റിയാസ്, സദാശിവൻ, എം. വി. അഭിലാഷ്, കെ.പി. അനിൽ കുമാർ, കെ. എ. അഫ്‌സൽ, ഡി. സുനിൽ കുമാർ, ഷിബു. എസ്. ബഷീർ, എം. മഹേഷ് എന്നിവർ സംസാരിച്ചു.