ആലപ്പുഴ : എൻ.സി.ജോൺ എവർ റോളിംഗ് ട്രോഫിക്കായുള്ള ജില്ലാ ബാസ്‌കറ്റ്‌ബാൾ സീനിയർ ലീഗ് ചാമ്പ്യൻഷിപ് 20, 21തീയതികളിൽ വൈ.എം.സി.എ കോംപ്ലക്‌സിൽ നടക്കും. ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ (എ.ഡി.ബി.എ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ആലപ്പുഴ രൂപതാ ബോർഡ് ഒഫ് എഡ്യൂക്കേഷൻ ചെയർമാനും കോർപ്പറേറ്റ് മാനേജരുമായ ഫാ.നെൽസൺ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, എ.ഡി.ബി.എ സെക്രട്ടറി ബി.സുഭാഷ്, ട്രഷറർ ജോൺ ജോർജ്, പി.ആർ.ഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജോസ് സേവ്യർ തുടങ്ങിയവർ സംസാരിക്കും.